Wednesday, January 18, 2012
LAL JOSE--Spanish Masala
എന്‍റെ ഇതുവരെയുളള സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് സ്പാനിഷ് മസാല... തികച്ചും കോമേഴ്സ്യല്‍ സിനിമയാണിത്. സ്പാനിഷ് കുടുംബപശ്ചാലത്തത്തിലുളള പ്രണയകഥയാണ്. ‘ഹ്യുമറസ് നറേഷ’നാണ്. ദിലീപാണ് നായകന്‍. സ്പെയിന്‍കാരിയായ ഡാനിയേല സക്കേരിയാണ് നായിക. സിനിമക്ക് ലോകം മുഴുവന്‍ ഒറ്റ ഭാഷയേയുളളു. ഇമോഷന്‍സിന് ഭാഷയില്ല. മനുഷ്യര്‍ എല്ലായിടത്തും ദുഃഖം, സന്തോഷം, എന്നിങ്ങനെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്നത് ഒരേ രീതിയിലാണ്. പാശ്ചാത്യരുടെ കുടുംബ ബന്ധങ്ങളെക്കുറിച്ച് ഹോളിവുഡ് സിനിമകളിലുടെ നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. അവര്‍ക്കും ആഴത്തിലുളള കുടുംബ ബന്ധങ്ങളുണ്ട്. സ്പെയിനിനെയും യുറോപ്പിനേയും അടുത്തറിയാന്‍ ഈ ചിത്രം സഹായിക്കും. ഷൂട്ടിങ്ങ് സമയത്ത് ആര്‍ട്ടിസ്റ്റുകളുമായി കമ്മ്യുണിക്കേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ വരാതിരിക്കാന്‍ ഒരു കാരണം നായികയുടെ അച്ഛന്‍, ആന്‍റി, കസിന്‍ എന്നീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു. ഓഡിഷനില്‍ ഒരു പ്രത്യേക ക്വാളിഫിക്കേഷനായി വെച്ചിരുന്നത് അതായിരുന്നു. ടെക്നിക്കല്‍ ക്രൂവിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. ഓഡിഷന്‍ സമയത്തൊക്കെ അവിടുന്നുളള ആള്‍ക്കാരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സിനിമക്ക് ഏകദേശം ആറരക്കോടി രൂപ ചെലവായി. എന്‍റെ ഇതുവരെയുളള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയത്. സ്പെയിനില്‍ മുഴുവന്‍ ഷൂട്ടിംഗും ചെയ്തിട്ടും ആറരക്കോടിയേ ചെലവായുളളൂ എന്നോര്‍ക്കുമ്പോള്‍ ഇത് ലോകോസ്റ്റാണ്. കേരളത്തില്‍ തന്നെ ഈ ബജറ്റില്‍ ഇപ്പോഴൊരു ചിത്രം ചെയ്യാന്‍ പ്രയാസമാണ്. എന്‍റെ ചിത്രങ്ങള്‍ക്ക് ഇതിനുമുമ്പ്, റിലീസിനുമുമ്പുതന്നെ സാറ്റലൈറ്റ് റൈറ്റ് ലഭിക്കാറുണ്ട്. ഒമ്പതരക്കോടി ലാഭമായി മാത്രം ലഭിച്ച ചിത്രവുമുണ്ട്. മിനിമം 65 ദിവസം വേണ്ടിവരുന്ന സിനിമയാണിത്. നാലുപാട്ടുകളുണ്ട്. മുഴുവന്‍ പാട്ടുകള്‍ക്കും കൊറിയോഗ്രാഫറെ ഉപയോഗിക്കാന്‍ പറ്റിയില്ല. ബഡ്ജറ്റ് തടസങ്ങളുണ്ടായിരുന്നു. 36 ദിവസമാണ് ഷൂട്ടിംഗിനെടുത്തത്. നാലുദിവസം ഹാഫ്ഡേയേ ഷൂട്ടിംഗ് നടന്നുളളൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment