ദിലീപിലുള്ള വിശ്വാസമാണ് മായാമോഹിനി - ജോസ് തോമസ്
ദിലീപ് ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മായാമോഹിനി. മലയാള സിനിമയില്‍ ഇന്നുവരെ പ്രയോഗിച്ചിട്ടില്ലത്ത ഒരു പ്രമേയം ആണ് ഈ ചിത്രത്തില്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ സമൂഹത്തിനു മുന്നില്‍ തെറ്റുകാരനാവുകയാണ് ദിലീപിന്റെ കഥാപാത്രം. തന്റെ നിപരാധിത്യം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളി ആകുകയും എന്നാല്‍ നാട്...ടില്‍ നില്‍ക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ നടത്തുന്ന ഒരു വേഷം മാറല്‍ ആണ് അയാളില്‍ നിന്ന് അവളിലേക്ക് സ്ത്രീ രുപത്തിലെ ആ വേഷപ്പകര്‍ച്ചയില്‍ അയാല്‍ ചില സത്യങ്ങള്‍ അറിയുകയാണ്. ആ അറിവുകള്‍ എന്താണ് എന്തിനാണ് അയാള്‍ സ്ത്രീ ആവുന്നത് എന്നീ ചോദ്യങ്ങള്‍ ആണ് സിനിമയുടെ സസ്‌പെന്‍സ് ഈ ഒരു കഥ കേട്ടപ്പോള്‍ വളരെ മാറ്റങ്ങള്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളിലും വരെ ആവശ്യപ്പെടുന്ന ഒരു ചിത്രമാണ് ഇത്. ദിലീപ് എന്ന നടനില്‍ തനിക്കുള്ള വിശ്വാസമാണ് ഇത്തരം ഒരു ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍് പ്രേരിപ്പിച്ചത്. നിറഞ്ഞഹാസ്യരംഗങ്ങളൂം മികച്ച ഗാനങ്ങളുമാണ് ഇതിന്റെ മറ്റൊരു പ്ലസ് പോയന്റ് ബിജു മേനോന്‍ ദിലീപ് കൂട്ടുക്കെട്ടിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രം വന്‍ വിജയമായിരുന്നു ദിലീപിന്റെ മികച്ച ഒരു കഥാപാത്രമാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു ലഭിക്കുക ജോസ് തോമസ് വ്യക്തമാക്കി.
No comments:
Post a Comment